ആലപ്പുഴ: കമ്മ്യൂണിസ്റ്റ് വിരുദ്ധചേരി ശക്തിപ്പെടുത്തുകയും ഐക്യജനാധിപത്യ മുന്നണിയെ വിശ്വസ്ഥതയുള്ള രാഷ്ട്രീയ ബദലായി സംസ്ഥാനത്ത് നിലനിർത്തുകയും ചെയ്ത രാഷ്ട്രീയ തന്ത്രജ്ഞതയാണ് കെ.കരുണാകരൻ എന്ന നേതാവിന്റെ അവസ്മരണീയമായ സംഭാവനയെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. ഡി.സുഗതൻ പറഞ്ഞു. ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സിയിൽ നടന്ന കെ.കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വികസന പ്രവർത്തനങ്ങളിൽ ഏറിയ പങ്കും നടന്നത് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നുവെന്നും അദ്ദേഹം അനുസ്‌മരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.പി.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.നെടുമുടി ഹരികുമാർ, തോമസ് ജോസഫ്, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, സജി കുര്യാക്കോസ്, കെ.എ.സാബു, ഷോളി സിദ്ധകുമാർ, ബഷീർ കോയാപറമ്പിൽ, പി.പി.രാഹുൽ, വി.എം.ബഷീർ, ആർ.ഗിരീശൻ, സഫിയത്ത്, എസ്.ഗിരീശൻ, ടി.സന്തോഷ് എന്നിവർ സംസാരിച്ചു.