ചേർത്തല: കായിപ്പുറം നവജീവൻ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് വാർഷികവും സാഹിത്യ പ്രതിഭകളെ ആദരിക്കലും 25നും 26നുമായി നടക്കും. ക്ലബിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കുള്ള പെൻഷൻ വിതരണവും രക്തദാനവും വിപുലമാക്കുന്ന പദ്ധതിയാണ് പുതുവർഷത്തിൽ ക്ലബ് ഏ​റ്റെടുക്കുന്നത്. ഏഴുവർഷമായി തുടരുന്ന ജീവനം പെൻഷൻ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിന് സഹായിക്കുന്നവരെ ആദരിക്കുമെന്ന് പ്രസിഡന്റ് മുഹമ്മമുരളി, സെക്രട്ടറി എസ്.അനന്തകൃഷ്ണൻ,ചെയർമാൻ വി.എം.മജു,കൺവീനർ സലിംബഷീർ,പ്രതീഷ് ബാബു,അഖിൽ രാജ് എന്നിവർ അറിയിച്ചു.

25ന് കലാകായിക മത്സരങ്ങൾ,​ മാരത്തൺ,​ ചെസ്,പ്രസംഗം.ഉച്ചയ്ക്ക് 2ന് ഫ്യൂഷൻ തിരുവാതിര മത്സരം.രാത്രി 8ന് സിനിമാ​റ്റിക് ഡാൻസ് മത്സരം.
26ന് രാവിലെ 11ന് വടംവലിമത്സരം.വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും.മുഹമ്മമുരളി അദ്ധ്യക്ഷനാകും.പി.എസ്. ഷാനു ആമുഖപ്രഭാഷണം നടത്തും. നവജീവൻ സാഹിത്യ അവാർഡ് ജേതാക്കളായ ഷീജാവിവേകാനന്ദൻ,മോനിച്ചൻ എബ്രഹാം,ഡോ.കമറുന്നീസാ റെഫീഖ്,കെ.എസ്.ചാക്കോ.ഷിബു ഇച്ഛംമഠം എന്നിവർക്ക് ആലപ്പി ഋഷികേശ് അവാർഡുകൾ വിതരണം ചെയ്യും. സംഗീതനാടക അക്കാഡമി അവാർഡ് നേടിയ തണ്ണീർമുക്കം സദാശിവനേയും ആദരിക്കും. ഷാജി മഞ്ജരി മുഖ്യ പ്രഭാഷണം നടത്തും. രാത്രി 8ന് നാടകം ; പറന്നുയരാനൊരു ചിറക്.