ഹരിപ്പാട് : ഏവൂ‌ർ കണ്ണമ്പള്ളിൽ ദേവീക്ഷേത്രത്തിലെ കുരുതി മഹോത്സവം നാളെ മുതൽ 27 വരെ നടക്കും. ദിവസവും രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 8ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 2ന് കളമെഴുത്തും പാട്ടിന് കൊട്ടും. നാളെ രാത്രി 7ന് നൃത്തനൃത്ത്യങ്ങൾ, 9ന് പാട്ടിന്കൊട്ട്, 9.30ന് എതിരേൽപ്പ്, കളമഴിക്കൽ. 26ന് രാത്രി 7 മുതൽതിരുവാതിര, 9ന് പാട്ടിന്കൊട്ട്, 9.30ന് എതിരേൽപ്പ്, കളമഴിക്കൽ. 27ന് രാത്രി 7ന് സേവ, 8 മുതൽ ഭദ്രകാളി തീയാട്ട്. 9.30ന് പാട്ടിന്കൊട്ട്,10 മുതൽ എതിരേൽപ്പും താലപ്പൊലിയും , വെളുപ്പിന് 3മുതൽ ഭഗവതിയ്ക്ക് ഗുരുതി, കളം തൊഴീൽ, കളമഴിക്കൽ.