ഹരിപ്പാട് : മുതുകുളം ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ്മസേനക്ക് വാങ്ങിയ രണ്ട് ഇലക്ട്രിക് പിക്ക് അപ്പ്‌ ഓട്ടോകൾ കൈമാറി. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ഓട്ടോകൾ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മഞ്ജു അനിൽകുമാർ, യു പ്രകാശ്, സബിത വിനോദ്, ഹരിതകർമ്മസേന പഞ്ചായത്ത് പ്രസിഡന്റ് സുമ, സെക്രട്ടറി അശ്വതി വിനോദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വീണാലക്ഷ്മി, വൈസ് ചെയർപേഴ്സൺ ലക്ഷ്മി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.