sdtg

പൂച്ചാക്കൽ : ബി.ജെ.പി പള്ളിപ്പുറം വടക്ക് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് സ്നേഹയാത്രയ്ക്ക് മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ദേവാലയങ്ങൾ, പുരോഹിതർ, ക്രൈസ്തവരുടെ ഭവനങ്ങൾ എന്നിവ സന്ദർശിച്ച് ക്രിസ്മസ് ആശംസകൾ കൈമാറുകയാണ് സ്നേഹയാത്രയുടെ പ്രധാന ലക്ഷ്യം. പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.ആർ.രാജേഷ്, ട്രഷറർ വി.കെ.ഗോപീദാസ്, ജനറൽ സെക്രട്ടറി അശോകൻ എന്നിവർ പങ്കെടുത്തു.