മുഹമ്മ: ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് എം.ഡി.സലിം ക്യാപ്റ്റനായുള്ള 91-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം 549-ാം നമ്പർ വാരണം

ഗുരുമന്ദിരത്തിൽ സ്വീകരണം നൽകും. ഇന്ന് ഉച്ചയ്ക്ക് 12.30ന് നൽകുന്ന സ്വീകരണത്തിൽ ഗുരുധർമ്മ പ്രചാണ സഭ 244-ാം നമ്പർ യൂണിറ്റ് പ്രസിഡന്റ് എം.പി. ബിജീഷ്, സെക്രട്ടറി എസ്.നോബി, ഖജാൻജി ആർ.രതീഷ്, ആർ.രമണൻ, യുവജന സഭ യൂണിറ്റ് പ്രസിഡന്റ് വിൽജി, സെക്രട്ടറി ഫ്രിജിത്ത്, മാതൃസഭ യൂണിറ്റ് പ്രസിഡന്റ് രത്നമ്മ സദാശിവൻ, സെക്രട്ടറി ജോഷി അനിൽ,​ ഖജാൻജി ചിത്രാദേവി എന്നിവരുടെ നേതൃത്വം നൽകും. വാദ്യമേളങ്ങളും വിളംബര ഘോഷയാത്രയും ചേർന്ന് പദയാത്രയെ ആനയിച്ച് പുത്തനങ്ങാടി വഴി വിശ്വഗാജി മഠം കിഴക്കെ ഗുരുമന്ദിരത്തിൽ എത്തിച്ചേരും. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വിളംബര സമ്മേളനം നടക്കും.

എം.പി.ബിജീഷ് അദ്ധ്യക്ഷനാകും.എസ്.നോബി സ്വാഗതം പറയും.പദയാത്രികർക്ക് ചിത്രാദേവി പീത വസ്ത്രം നൽകും. ശിവഗിരിയിൽ തിരുവാതിര, ചിന്തുപാട്ട് എന്നിവ അവതരിപ്പിച്ച യുവജന സഭ, മാതൃസഭ അംഗങ്ങൾക്ക് വിശ്വഗാജി മഠാധിപതി സ്വാമി അശ്പർശാനന്ദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.