ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പരിധിയിലുള്ളവർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ ശില്പശാല മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജി പ്രകാശ്, കാർത്തികപ്പള്ളി താലൂക്ക് വ്യവസായ ഓഫീസർ ഡി.കൃഷ്ണൻ നമ്പൂതിരി, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസർ ഗീതാഞ്ജലി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ എസ്. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.