തുറവൂർ: കിഴക്കേ ചമ്മനാട് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. ജനുവരി ഒന്നിന് ആറാട്ടോടെ സമാപിക്കും. നാളെ വൈകിട്ട് 8ന് ക്ഷേത്രം തന്ത്രി സത്യപാലന്റെയും ക്ഷേത്രം മേൽശാന്തി ഹരിദാസ് ബ്രഹ്മസ്വംവെളിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ഇരുനടയിലും കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യയുമുണ്ടാകും. 31നാണ് വലിയവിളക്ക്. ഉത്സവത്തിന്റെ ഭാഗമായി കുത്തിയോട്ടം, ഓട്ടംതുള്ളൽ തുടങ്ങിയ ക്ഷേത്രകലകളും 27ന് അഖില കേരള തിരുവാതിരകളി മത്സരം, 28 ന് ചരിത്രത്തിലാദ്യമായി ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം അസ്പദമാക്കിയുള്ള ഗുരുദേവ മാഹാത്മ്യം കഥകളി, നൃത്തനൃത്ത്യങ്ങൾ, സംഗീതസദസുകൾ, ഭക്തിഗാനമേള, നാടൻപാട്ട് തുടങ്ങിയവയും സർപ്പംപാട്ട്, ഭസ്മക്കാവടി വരവ്,പകൽപ്പൂരം എന്നീ ചടങ്ങുകളും നടക്കും. ജനുവരി 8 നാണ് ഏഴാം പൂജ.