പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിലെ അതിര ദർശനവും പടിഞ്ഞാറെ നടതുറപ്പുത്സവവും ഇന്ന് തുടങ്ങി 27 ന് സമാപിക്കും. ഇന്ന് വൈകിട്ട് 5 ന് ശിവഗിരിയിൽ നിന്ന് പകർന്നുനൽകിയ ദീപം, പൂച്ചാക്കൽ വരേകാട് കുരുംബ വിലാസം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയോടും വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടും കൂടി ക്ഷേത്രത്തിൽ എത്തിച്ചേരും. 6.30 ന് ക്ഷേത്രാചാര്യൻ അയ്യമ്പിള്ളി സത്യപാലൻ തന്ത്രി ഭദ്രദീപം തെളിക്കും. 25 ന് രാവിലെ 9 ന് ഇളനീർ ഘോഷയാത്ര കാരവേലിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് എത്തിച്ചേരും. തുടർന്ന് 1008 ഇളനീരാൽ അഭിഷേകം. 26 ന് മഹാമൃത്യുഞ്ജയ ഹോമം, ഭക്തിഗാനസുധ. 27 ന് 6 ന് ടി.ഡി.പ്രകാശനും സോഫിയ പ്രകാശനും ചേർന്ന് അതിര ദർശന ദീപം തെളിക്കും. തുടർന്ന് പടിഞ്ഞാറെ നട തുറന്ന് ആതിര ദർശനം. വൈകിട്ട് 7.30 ന് തിരുവാതിര ദീപം തെളിക്കൽ കെ.എൽ.അശോകനും സുവിത അശോകനും ചേർന്ന് നിർവ്വഹിക്കും. തുടർന്ന് തിരുവാതിരക്കളി.