ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി കാർഷിക മേഖലയിലെ നൂതന സാധ്യതകൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കായംകുളം സി. പി .സി. ആർ. ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.ജോസഫ് രാജ്കുമാർ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. ജി. പത്മകുമാർ, കായംകുളം കാർഷിക വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജിസി ജോർജ് എന്നിവർ വിഷയാവതരണം നടത്തി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ കെ.ജെ.മേഴ്സി മോഡറേറ്ററായി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എ .പി. അനിൽകുമാർ, അമ്പലപ്പുഴ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ്. ഷൈസ്, ഐ. സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി എന്നിവർ പങ്കെടുത്തു. ഹരിതകേരളം ജില്ലാമിഷൻ കോർഡിനേറ്റർ കെ .എസ്. രാജേഷ് സ്വാഗതം പറഞ്ഞു.