fgtr

പൂച്ചാക്കൽ: കിടപ്പു രോഗികൾക്ക് ക്രിസ്മസ് ആശംസകളും കേക്ക് വിതരണവും നടത്തി പാലിയേറ്റീവ് പ്രവർത്തകർ മാതൃകയായി. ക്വാളിറ്റി ഫുഡ്സ് എം.ഡി. ഡോ.കെ.വി. ജോർജ് ഉദ്ഘാടനം ചെയ്തു.തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്കന്ററി പാലിയേറ്റീവ് ടീമിന്റെ നേതൃത്വത്തിൽ, ഇരുന്നൂറ് പേരുടെ വീടുകളിലെത്തിയാണ് ക്രിസ്മസ് -പുതുവത്സരാശംസകൾ നേർന്നത്.ബ്ലോക്ക് തല ഹെൽത്ത് സൂപ്പർവൈസർ മനോജ് കുമാർ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ ജോഷി മാലൂർ, റീനാ രാജേഷ്, സുലേഖ പ്രവീൺ, നിമ്മി, റാണി സിറ്റി, രമ്യ രാജേഷ്, ഷീബ പി.ഒ, അനിമോൾ എം,ഡി, ബീന എം. എസ്, ജിഷ. എം എന്നിവർ അഞ്ചു പഞ്ചായത്തുകളിലായി നടന്ന പരിപാടിക്ക് നേതൃത്വം നൽകി.