
അമ്പലപ്പുഴ: കേരള ഭരണം തെരുവ് ഗുണ്ടകളുടെ കയ്യിലാണെന്ന മുദ്രാവാക്യവുമായി അമ്പലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധിച്ചു. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം അമ്പലപ്പുഴ ഡിവൈഡർ കറങ്ങി ബസ് സ്റ്റേഷനു മുന്നിൽ സമാപിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ് എം.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ. ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. എ.ആർ.കണ്ണൻ, ബിന്ദു ബൈജു,എസ്.രാധാകൃഷ്ണൻ നായർ,എം. സോമൻ പിള്ള,എം.എ.ഷഫീഖ്, എം.പി. മുരളീകൃഷ്ണൻ, കെ.ദാസപ്പൻ, ഇ.റിയാസ്,രാജൻ കരുമാടി,ശ്രീകുമാർ തമ്പി, ഷിഹാബ് കാക്കാഴം, സുനിൽ വെളിയിൽ, അംഷാദ്,ഷമീർ തുടങ്ങിയവർ സംസാരിച്ചു.