
മാന്നാർ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതം മാന്നാർ കുരട്ടിക്കാട് ശ്രീകൃഷ്ണ കുചേല ആശ്രമത്തിലെ ശ്രീരാമ സീതാദേവി സന്നിധിയിൽ എത്തിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര സമൂഹ മഠത്തിൽ നിന്ന് ആലുംമൂട് ശിവപാർവ്വതി ക്ഷേത്രത്തിൽ എത്തിക്കുകയും അവിടെ നിന്നും ഘോഷയാത്രയായി മാന്നാർ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിലും തുടർന്ന് മാന്നാർ കുരട്ടിക്കാട് ശ്രീകൃഷ്ണ കുചേല ആശ്രമത്തിലും എത്തിക്കുകയായിരുന്നു. മണ്ഡല പൂജ ദിനമായ 27 ന് വിവിധ സ്ഥലങ്ങളിലേക്കു ആഘോഷ പൂർവ്വം എത്തിക്കുന്ന അക്ഷതം സ്ഥാനീയ സമിതികൾ ഏറ്റുവാങ്ങി ജനുവരി ഒന്ന് മുതൽ 15നുള്ളിൽ എല്ലാ വീടുകളിലും എത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.