tharaka-sandhya

മാന്നാർ: പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 'താരക സന്ധ്യ 2023 ' ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. മുൻ സഭാ മാനേജിംഗ് കമ്മിറ്റിയംഗം അഡ്വ.തോമസ് പോൾ റമ്പാച്ചൻ മുഖ്യസന്ദേശം നൽകി. ദേശീയ പുരസ്കാര ജേതാവ് ആദിത്യൻ സുരേഷ് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ജെയിൻ സി.മാത്യു, ട്രസ്റ്റി ടി.ജെ ജോസഫ് തോലമ്പടവിൽ, സെക്രട്ടറി വിജു പി.ജി, കെ.എസ്. ചാക്കോ കൈയ്യത്ര, അനൂപ് വി.തോമസ്, ഷാരോൺ തോമസ് എന്നിവർ സംസാരിച്ചു. ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടത്തി.