ബുധനൂർ: എസ്.എൻ,ഡി.പി യോഗം 1827-ാംനമ്പർ ബുധനൂർ ഈസ്റ്റ് ശാഖായോഗത്തിൽ കുടുംബ യൂണിറ്റുകൾ രൂപീകരിച്ച് 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി നടത്തുന്ന കുടുംബ സംഗമം ഇന്ന് രാവിലെ 9 ന് ശാഖാ ആഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്‌ഘാടനവും മുഖ്യപ്രഭാഷണവും നിർവ്വഹിക്കും. ശാഖാ പ്രസിഡന്റ് കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ യോഗം ഭാരവാഹികൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും.