മാവേലിക്കര: ഇറവൻകര ആനന്ദേശ്വരത്ത് മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ചു. 29ന് സമാപിക്കും. തന്ത്രി സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, മേൽശാന്തി കുറുവഴിയില്ലത്ത് നീലകണ്ഠൻ പോറ്റി എന്നിവർ നേതൃത്വം വഹിക്കും., ജയൻ എസ്.മാവേലിക്കര യഞ്ജാചാര്യനും പള്ളിക്കൽ ചന്ദ്രബാബു, പുതിയവിള ഗോപൻ യഞ്ജപൗരാണികാരുമാണ്. 25ന് രാവിലെ 11ന് തൊട്ടിലാട്ട് , 11.30ന് ഉണ്ണിയൂട്ട്. 26ന് രാവിലെ 9ന് നവഗ്രഹപൂജ, വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന. 27ന് രാവിലെ അഷ്ടലക്ഷ്മി പൂജ, വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ. 28ന് രാവിലെ 10.30ന് സായൂജ്യ പൂജ, വൈകിട്ട് 5ന് നാരങ്ങാ വിളക്ക്, 29ന് രാവിലെ 9.30ന് മഹാ മൃത്യുഞ്ജയഹോമം, വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര.