
മാവേലിക്കര : സബ് ആർ.ടി ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് ദിനാഘോഷത്തിൽ ക്രിസ്മസ് ദിന സന്ദേശം നൽകി മുൻ ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരി. എല്ലാ മതങ്ങളുടെയും അന്തഃസത്ത ഒന്നാണെന്നും പരസ്പര സഹോദര്യം ഊട്ടിയുറപ്പിക്കുവനുള്ള അവസരമാണ് ക്രിസ്മസ് നാളുകൾ എന്നും അദ്ദേഹം പറഞ്ഞു. വിവിധ അനാഥാലയങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഉള്ള ക്രിസ്മസ് കേക്ക് വിതരണം മധ്യമേഖല ഡി.റ്റി.സി സജിപ്രസാദ് നിർവഹിച്ചു. ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ജോയിന്റ് ആർ.റ്റി.ഒ എം.ജി മനോജ് അധ്യക്ഷനായി. എം.വി.ഐ കിഷോർ സ്വാഗതവും എ.എം.വി.ഐ സജു.പി ചന്ദ്രൻ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ ജേതാവ് പ്രസന്നകുമാറിനെ ചടങ്ങിൽ ആദരിച്ചു. എ.എം.വി.ഐ ദിനൂപ്അതിഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി.