ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കൾക്കും എതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലയിൽ പ്രകടനം നടത്തി. ക്വിറ്റിന്ത്യാ സ്മരാകത്തിൽ നിന്ന് ആരംഭി​ച്ച പ്രകടനം ജനറൽ ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനന്തനാരായണൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ വിശാഖ് പത്തിയൂർ, ഷമീം ചീരാമത്ത്, റഹിം വെറ്റക്കാരൻ, ജില്ലാ ഭാരവാഹികളായ അഖിൽ കൃഷ്ണൻ, സജീദ് ഷാജഹാൻ നിയോജകമണ്ഡലം പ്രസിഡന്റുമാരായ അൻഷാദ് മഹബൂബ്, ഷാഹുൽ പുതിയപറമ്പിൽ, വി.കെ.നാഥൻ, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് നൂറുദ്ധീൻ കോയ, കെ.എസ്.യു സംസ്ഥാന കോർഡിനേറ്റർ അൻസിൽ ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.