
മാവേലിക്കര: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും അപായപ്പെടുത്താൻ ശ്രമിച്ച പിണറായി വിജയൻ ഗവൺമെന്റിന്റെ കിരാത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് , മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മാവേലിക്കര കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മിച്ചൽ ജംഗ്ഷനിൽ എത്തിയപ്പോൾ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ കെ.ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറി നൈനാൻ.സി.കുറ്റിശേരിൽ, കുറത്തികാട് രാജൻ, അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, സജീവ് പ്രായിക്കര, മനസ് രാജൻ, ശാന്തി അജയൻ, അനിത വിജയൻ, മാത്യു കണ്ടത്തിൽ, ചിത്രാമ്മാൾ, എൻ.മോഹൻദാസ്, റജി കുഴിപറമ്പിൽ, രാജു പുളിന്തറ, അനിൽ തോമസ്, സന്തോഷ് കല്ലുമല, ജയ്സൺ, അരമന ഉണ്ണി, ഉമാദേവി ഇടശേരി, ശ്രീകണഠൻ, പ്രിയ മനു എന്നിവർ പങ്കെടുത്തു.