photo

ചാരുംമൂട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ സമ്മേളനവും പ്രവർത്തകയോഗവും സംസ്ഥാനവൈസ് പ്രസിഡന്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ബി.ഹരിഹരൻനായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.സലിം,​സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ.എ.മുഹമ്മദ് ഷെരീഫ്, കെ.ജി.സാനന്ദൻ,സി.വിജയൻ, ബി.പ്രസന്നകുമാർ,ഡി. ബാബു, ജില്ല ട്രഷറർ ജി. പ്രകാശൻ, വനിതാ ഫോറം ജില്ലാപ്രസിഡന്റ് എൽ.ലതാകുമാരി, വനിതാ ഫോറം ജില്ലാ സെക്രട്ടറി കെ.ജയശ്രീ, ജില്ലാവൈസ് പ്രസിഡന്റ് പി.എം.ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.