മാവേലിക്കര:ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ലക്ഷകണക്കിന് ഫോളോവേഴ്സ് ഉള്ള പേജാണ് ഇത്. ആലപ്പുഴ സൈബർ സെല്ലിനും പൊലീസ് മേധാവിക്കും ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദു മത കൺവെൻഷൻ പരാതി നൽകിയിട്ടുണ്ട്.