photo

ചാരുംമൂട് : ശബരിമലയേയും കാനനത്തെയും പ്രകൃതിയെയും സംരക്ഷിച്ചു തീർത്ഥാടനം നടത്തണം എന്ന സന്ദേശം നൽകിയുള്ള യുവ സാഹിത്യകാരൻ രജിൻ എസ്.ഉണ്ണിത്താന്റെ അയ്യപ്പഭക്തിഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി.

യുദ്ധത്തിൽ പൊളിഞ്ഞു വീഴുന്ന കുഞ്ഞുങ്ങളുടെ ദുഃഖം കേന്ദ്രികരിച്ച് എഴുതിയ “വറ്റാത്ത കണ്ണുനീർ ” എന്ന കവിതയും ശ്രദ്ധയമായിരുന്നു. പിന്നണി ഗായകൻ പ്രമോദ് നാരായൺ ആണ് രജിന്റെ കവിതകൾ പാടിയിരിക്കുന്നത്. നിരവധി കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കോവിലൻ, വി കെ എൻ, വേദവ്യാസ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.