ആലപ്പുഴ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള ദേശീയ ഉപഭോക്തൃ ദിനം ആചരിച്ചു. സംസ്ഥാന ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സി.എഫ്.കെ ജില്ലാ പ്രസിഡന്റ് കെ.സുലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ.സുധീർ സ്വാഗതം പറഞ്ഞു. അഡ്വ.ജി.വിജയകുമാർ, അഡ്വ.ജോൺസി നോബിൾ, കെ.ഡി.ത്യാഗരാജൻ, ഗോപാലകൃഷ്ണൻ നന്ദയേത്, നുസൈഫ മജീദ്, എം.യു.പ്രകാശൻ, ഡി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.