ambala

അമ്പലപ്പുഴ: പ്രവാസി കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിഹാബുദ്ദീൻ പോളക്കുളം, ജില്ലാജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സമീർ പാലമൂട് എന്നിവർക്കാണ് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകിയത്. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.പി.പ്രവീൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം. കബീർ, നിസാർ വെള്ളാപ്പള്ളി,പി.ഉണ്ണികൃഷ്ണൻ, പി.എ. കുഞ്ഞുമോൻ, ആർ.സജിമോൻ, സാബു, നൈഫ് എന്നിവർ സംസാരിച്ചു.