
അമ്പലപ്പുഴ: നിർദ്ധനർക്കുള്ള ഭവന നിർമ്മാണ ധനസഹായ വിതരണം നടത്തി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആലപ്പുഴ ഷോറൂമിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനർക്കുള്ള ഭവന നിർമ്മാണ ധനസഹായ വിതരണം നടത്തി. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. 16 കുടുംബങ്ങൾക്ക് 40,000 രൂപ വീതമുള്ള സഹായധനമാണ് വിതരണം ചെയ്തത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, പഞ്ചായത്തംഗം ജയലളിത, ഫോക്കസ് ചെയർമാൻ സി. രാധാകൃഷ്ണൻ, റഹുമത്ത് ബീവി, അഡ്വ.പ്രദീപ് കൂട്ടാല, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പി .ആർ. ഒ ഗണേഷ് കുമാർ ആർ പിളള എന്നിവർ സംസാരിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് വി.വി.അബ്ദുൽ സലീം സ്വാഗതം പറഞ്ഞു.