
അമ്പലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച 'പരിസ്ഥിതിയും മാലിന്യ സംസ്കരണവും" സെമിനാർ സംഘടിപ്പിച്ചു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനിയിൽ സംഘടിപ്പിച്ച സെമിനാറിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി.സൈറസ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത, കൗൺസിലർ ബി.നസീർ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, ശുചിത്വ മിഷൻ എ.ഡി.എം സി.മുഹമ്മദ് കുഞ്ഞ് ആശാൻ, എ .എസ്. സുദർശനൻ എന്നിവർ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പി .അനിൽകുമാർ സ്വാഗതം പറഞ്ഞു. ഐ.സി.സി.എസ് പ്രോഗ്രാം ഓഫീസർ മായാ ലക്ഷ്മി ശുചിത്വ പ്രതിജ്ഞ ചൊല്ലി.