ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ്.കുമാരന്റെ ചരമ വാർഷീകം ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. പി.കെ.മേദിനി മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ സനൂപ് കുഞ്ഞുമോൻ അദ്ധ്യക്ഷനായി. ജില്ലാ എക്‌സിക്യുട്ടിവ് അംഗം ആർ.സുരേഷ് , മണ്ഡലം സെക്രട്ടറി ആർ.ജയസിംഹൻ, പി.ജി.സുനിൽകുമാർ, എസ്.സന്തോഷ് ലാൽ, എസ്.സജിത്, എ.ബാബു എന്നിവർ സംസാരിച്ചു.