ambala

അമ്പലപ്പുഴ: നാഷണൽ ഗ്രീൻ കോർപ്സ് (എൻ.ജി.സി ) പരിസ്ഥിതി ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഗ്രീൻ പാർലമെന്റിലേക്കു സംസ്ഥാന തലത്തിൽ നടത്തിയ വിവിധ മത്സരങ്ങൾ വിജയിച്ച് കുമാരി അരുന്ധതി ആർ.നായർ ആരോഗ്യ വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 2024ൽ നിയമസഭ മന്ദിരത്തിൽ വച്ച് നടക്കുന്ന ഗ്രീൻ പാർലമെന്റിൽ അരുന്ധതി ജില്ലയെ പ്രതിനിധീകരിക്കും. ആലപ്പുഴ ജില്ലയിലെ വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളുമാണ് അരുന്ധതി മത്സരങ്ങളിൽ അവതരിപ്പിച്ചത്. അമ്പലപ്പുഴ കൃഷ്ണ വിഹാറിൽ രഞ്ജിത്തിന്റെയും ഡോ.രാഖിയുടെയും മകളാണ് അരുന്ധതി.കളർകോട് ചിന്മയ വിദ്യാലയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 2021ലെ ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയും 2022ലെ ഉജ്വലബാല്യ പുരസ്‌കാര ജേതാവുമാണ്.