ആലപ്പുഴ: ഡി.വൈ.എഫ്‌.ഐ ആലപ്പുഴ ബ്ലോക്ക് സംഘാടകസമിതി ഇ.കെ.നായനാർ സ്മാരക മന്ദിരത്തിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ജി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ ഹസൻ, ജില്ലാസെക്രട്ടറിയേറ്റ് അംഗം ശ്വേതാ എസ്.കുമാർ, ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗം ഊർമിള മോഹൻദാസ്, ബ്ലോക്ക് ട്രഷറർ രമ്യ സുർജിത്ത്, ഏരിയ കമ്മിറ്റി അംഗം ഡി.ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. ചെയർമാനായി സി.ബി.ചന്ദ്രബാബുവിനെയും കൺവീനറായി ജി.ശ്രീജിത്തിനെയും തിരഞ്ഞെടുത്തു. രക്ഷാധികാരികൾ: എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ,​ എച്ച്.സലാം, കെ.കെ.ജയമ്മ, വി.ബി.അശോകൻ.