ആലപ്പുഴ: തെക്കനാര്യാട് കൈതത്തിൽ ശ്രീഘണ്ഠാകർണ്ണ ശിവക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവത്തിന് 26 ന് വൈകിട്ട് 8ന് കണിച്ചുകുളങ്ങര ക്ഷേത്രം മേൽശാന്തി സുരേഷ് ശാന്തി ഭദ്രദീപം തെളിക്കും. വൈകിട്ട് 6.15ന് ധനുമാസ തിരുവാതിരയുടെ പ്രാധാന്യത്തെ കുറിച്ച് ആലപ്പി രമണന്റെ പ്രഭാഷണം, 6.45ന് മണ്ഡല ദീപാരാധന, 7.30ന് എതിരേൽപ്പ് പുറപ്പാട്, 8.20ന് കെടാവിളക്ക്, 8.45ന് എട്ടങ്ങാടി നേദിക്കൽ, 9ന് തിരുവാതിര. രാത്രി 12ന് പാതിരാ പൂചൂടൽ, 1ന് താംബൂല ചർവണം. 27ന് വെളുപ്പിനെ 4.30ന് ദേവിക്ക് പുഷ്പാഭിഷേകം, 5.15ന് ആർദ്രാ ദർശനം, 5.50ന് ഏകാദശരുദ്രകലശാഭിഷേകം, 6ന് തിരുവാതിര പ്രാതൽ, 9ന് ആർദ്രതോയദീപാർപ്പണം, 10.30ന് പ്രധാനവഴിപാടായ ചതുഃശ്ശതം.