ആലപ്പുഴ: പുന്നപ്ര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ട്രസ്റ്റിലെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി നാളെ നടക്കുന്ന വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണവും അനുമോദന സമ്മേളനവും മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.വിനയദാസ് അദ്ധ്യക്ഷനാകും. അംബേദ്കർ സ്കൂൾ അദ്ധ്യാപിക ഡോ.ജയാവിജയൻ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ആർ.ബിനീഷ് ചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.പി.വിമൽകുമാർ നന്ദിയും പറയും. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 11ന് വിശേഷാൽ നെയ്യഭിഷേകം, വൈകിട്ട് 5.30ന് നൃത്തം, 6ന് കൈകൊട്ടിക്കളി, 6.45ന് ദീപക്കാഴ്ച്ച, 7.30ന് ഗന്ധർവഗീതങ്ങൾ, 7.40ന് ഭസ്മകലശാഭിഷേകം, അത്താഴപൂജ. നാളെ രാവിലെ 6.30ന് ഒറ്റനാരങ്ങ മാല ചാർത്ത്, 11ന് വിശേഷാൽ തൈര് അഭിഷേകം.