മാന്നാർ: കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ജനുവരി ഒന്നുവരെ കുട്ടംപേരൂർ എസ്.കെ.വി ഹൈസ്കൂളിൽ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ നിർവഹിക്കും. ഭുവനേശ്വരി സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അദ്ധ്യക്ഷത വഹിക്കും.