
ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിയായ എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡിൽ എരമല്ലൂർ നാടങ്ങാട്ട് വീട്ടിൽ സുധീഷിനെ നാലുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലപ്പുഴ അഡിഷണൽ ഡിസ്റ്റിക് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2015 ഫെബ്രുവരിയിൽ അരൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുത്തിയതോട് ഇൻസ്‌പെക്ടർ കെ.ആർ മനോജ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.സീമോൻ ഹാജരായി.