photo

ആലപ്പുഴ: യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മൻ എം.എൽ.എ നടത്തുന്ന ആദിവാസി ഊരുകളിലൂടെയുള്ള യാത്ര ജനുവരി ഒന്നിന് ആരംഭിക്കും. കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര സംസ്ഥാനത്ത് പാലക്കാട്, നിലമ്പൂർ, വയനാട്, മൈസുരിലൂടെ ആന്ധ്രയിൽ സമാപിക്കും. രണ്ട് ദിവസമായി തണ്ണീർമുക്കത്ത് നടന്ന നേതൃത്വ ക്യാമ്പിലാണ് എക്‌സിക്യൂട്ടീവ് യോഗം യാത്ര തീരുമാനിച്ചത്. ചാണ്ടി ഉമ്മൻ എം.എൽ.എ,ദേശീയ വൈസ് ചെയർമാൻ സമീർ സാദിഖ് ഷെരിഫ്, രാജേഷ് മുല്ലശ്ശേരി, ഗംഗ ശങ്കർ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു