
കുട്ടനാട്: കുട്ടനാട് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിടങ്ങറ സ്നേഹതീരം അനാഥമന്ദിരത്തിൽ നടന്ന സർവമത ക്രിസ്മസ് ആഘോഷം എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉത്ഘാടനം ചെയ്തു. കോട്ടയം അതിരൂപത ക്നാനായ കത്തോലിക്ക കോൺഗ്രസ് കർഷകവേദി കൺവീനർ കെ ജയിംസ് കൊച്ചുകുന്നേൽ അദ്ധ്യക്ഷനായി. ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ഫൊറോന സെകര്ട്ടറി സൈബി അക്കര ക്രിസ്മസ് സന്ദേശം നൽകി. വെളിയനാട് ബ്ലോക്ക്പഞ്ചായത്തംഗം എം വി വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി. കെ പി എം എസ് കുട്ടനാട് മേഖല അസിസ്റ്റന്റ് സെക്രട്ടറി അജിത പ്രകാശ്, കത്തോലിക്ക കോൺഗ്രസ് നേതാവ് നൈനാൻ തോമസ് മുളപ്പാംമടം, കോൺഗ്രസ് നേതാവ് അലക്സാണ്ടർ പുത്തൻപുര, ലാലിച്ചൻ മുട്ടാർ എന്നിവർ സംസാരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ റോസ് മാത്യു സ്വാഗതവും സി.ജെ.ലാലിച്ചൻ നന്ദിയും പറഞ്ഞു.