
മാന്നാർ: കോൺഗ്രസ് നേതാക്കളായ ലീഡർ കെ.കരുണാകരന്റെയും പി.റ്റി.തോമസിന്റെയും അനുസ്മരണം മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഡി.സി.സി. ജനറൽ സെക്രട്ടറി തോമസ് ചാക്കോ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.വേണുഗോപാൽ, സുജിത്ത് ശ്രീരംഗം, ടി.കെ ഷാജഹാൻ, വൽസല ബാലകൃഷ്ണൻ, അനിൽ മാന്തറ, രാജേന്ദ്രൻ ഏനാത്ത്, പ്രദീപ് ശാന്തിസന്ദനം, രാധമണി ശശീന്ദ്രൻ, ചിത്ര എം.നായർ, പ്രമോദ് കണ്ണാടിശ്ശേരിൽ, ശ്യാം ജയചന്ദ്രൻ, ഷിനാസ് നസീർ, ഉഷ.പി, രതി.ആർ, സാറമ്മ ലാലു, സന്തോഷ് ഇരമത്തൂർ എന്നിവർ പ്രസംഗിച്ചു.