
ചേർത്തല:സ്‌നേഹ യാത്രയുമായി എൻ.ഡി.എ പ്രധാനമന്ത്റിയുടെ ക്രിസ്മസ് സന്ദേശം മുഹമ്മ ദീപ്തി സ്‌കൂൾ പ്രഥമ അദ്ധ്യാപികയ്ക്ക് നൽകി എൻ.ഡി.എ മുഹമ്മ പഞ്ചായത്ത് തല ഉദ്ഘാടനം ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് നിർവഹിച്ചു.ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണകുമാർ,ബി.ഡി.ജെ.എസ് ചേർത്തല മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ, എൻ.ഡി.എ മുഹമ്മ പഞ്ചായത്ത് കൺവീനർ മർഫി മറ്റത്തിൽ,ടി.ആർ.വിനോദ്,ഗീതാ തമ്പി,സാബു പട്ടാറ,അനിൽകുമാർ എന്നിവർ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിലും മത സമുദായിക നേതാക്കൻമാർ,സാംസ്‌കാരിക പ്രവർത്തകർ തൊഴിലാളികൾ,അഗതി ആശ്രയ വിഭാഗത്തിലുള്ളവർ, കിടപ്പ് രോഗികൾ തൊഴിലുറപ്പുകാർ തുടങ്ങി നിരവധി പേരുടെ ഭവനങ്ങളിലേ സന്ദർശനമാണ് സ്‌നേഹ യാത്രയുടെ ഭാഗമായ് എൻ.ഡി.എ പ്രവർത്തകർ നടത്തി ആശംസ സന്ദേശം കൈമാറിയത്.