
മാന്നാർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ 'മിന്നും താരം' എന്ന പേരിൽ ചങ്ങാതിക്കൂട്ടത്തിന്റെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കൊല്ലകടവ് മുഹമ്മദൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥി ഉണ്ണിക്കുട്ടന്റെ വീട്ടിലായിരുന്നു ആഘോഷം. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, ബി.പി.സി ജി.കൃഷ്ണകുമാർ, ബി.ആർ.സി ട്രെയിനർ പ്രവീൺ.വി നായർ, ഗ്രാമപഞ്ചായത്തംഗം രജിത, അദ്ധ്യാപകൻ അൻവർ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ ഉണ്ണിക്കുട്ടന്റെ സഹപാഠികളോടൊപ്പം വീട്ടിലെത്തി കേക്ക് മുറിക്കുകയും ക്രിസ്മസ് സമ്മാനം നൽകുകയും ചെയ്തു.