
മാന്നാർ: 3997ാം നമ്പർ മാന്നാർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ലാഭവിഹിതം വിതരണം ചെയ്തു. 2021 - 22, 22 - 23 കാലയളവിലെ ലാഭവിഹിതമായ 21 ശതമാനമാണ് വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾക്ക് വിതരണം ചെയ്തത്. യോഗം ബാങ്ക് പ്രസിഡന്റ് മണി കയ്യത്ര ഉദ്ഘാടനം ചെയ്തു. എം.എൻ രവീന്ദ്രൻ പിള്ള, എൽ.പി സത്യപ്രകാശ്, കെ.എം.അബ്ദുൽ റഷീദ്, വി.എ.അബ്ദുൽ റഷീദ്, ഗ്രീഷ്മ റോസ് ജോർജി, സുഭാഷ്, ജെ.ഹരികൃഷ്ണൻ,
കെ.ആർ.ശങ്കരനാരായണൻ നായർ, ഡോ.ഗംഗ ദേവി, ഗീതഹരിദാസ് എന്നിവർ സംസാരിച്ചു.