fdygtr

മുഹമ്മ: മുഹമ്മ സർവീസ് സഹകരണ ബാങ്ക് 1670 -ന്റെ വാർഷികപൊതുയോഗത്തോടനുബന്ധിച്ച് കെ.ദാസ് സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ബാലാവകാശ കമ്മീഷൻ അംഗം ജലജാ ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ.മംഗളാനന്ദൻ, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു എന്നിവർ സംസാരിച്ചു. .ബാങ്ക് സെക്രട്ടറി പി.എസ് .സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ദാസ് സ്മാരക വിദ്യാഭ്യാസ അവാർഡുകൾ ജലജാ ചന്ദ്രനും സ്വപ്നാ ഷാബുവും ചേർന്ന് വിതരണം ചെയ്തു. മികച്ച സഹകാരിയായി തിരഞ്ഞെടുക്കപ്പെട്ട സലിമോനെ സ്വപ്നാ ഷാബു ആദരിച്ചു.