
ചേർത്തല: മുട്ടം സർവീസ് സഹകരണബാങ്കിന്റെ 97-ാമത് വാർഷിക പൊതുയോഗം മുട്ടം ബാങ്ക് ടവറിൽ നടന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ജെ.സണ്ണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മേഴ്സി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഐസക് മാടവന സ്വാഗതവും ട്രറഷറർ സി.ടി.ശശികുമാർ നന്ദിയും പറഞ്ഞു. ഡയറക്ടർ ബോർഡംഗങ്ങളായ എം.വി.ജോസ്,അഡ്വ.ജാക്സൺ മാത്യു,ടി.കെ.അജിത്കുമാർ,കെ.എസ്.അഷറഫ്, കെ.സി.തോമസ്,സിസിലി ജോസഫ്,ബീനാമ്മ മൈക്കിൾ എന്നിവർ പങ്കെടുത്തു.