ആലപ്പുഴ: ഗുരുധർമ്മ പ്രചരണസഭയുടെയും എസ്.എൻ.ഡി.പി യോഗത്തിന്റെ വിവിധ യൂണിനുകളുടെയും നേതൃത്വത്തിലുള്ള 91-ാമത് ശിവഗിരി തീർത്ഥാടന പദയാത്രക്ക് ജില്ലയിൽ ഗംഭീരസ്വീകരണം നൽകും. ആലുവാ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിച്ച 91-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര 28വരെയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. ഗുരുധർമ്മ പ്രചരണസഭ ജില്ലാ സെക്രട്ടറി എം.ഡി.സലിം ആണ് പദയാത്ര നയിക്കുന്നത്. മഹാകവി കുമാരനാശാൻ പദയാത്രസമിതിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഇന്ന് രാവിലെ 7.30ന് പല്ലന കുമാരകോടിയിൽ നിന്ന് ആരംഭിക്കും.