ambala

അമ്പലപ്പുഴ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയിൽ നിന്ന് ഏറ്റുവാങ്ങി പുറപ്പെട്ട കൊടിക്കയർ പദയാത്രയ്ക്ക് അമ്പലപ്പുഴ പായക്കുളങ്ങരയിൽ ശ്രീനാരായണ ഭജന സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണകമ്മറ്റി ചെയർമാനും പദയാത്ര ക്യാപ്റ്റനുമായ വിജയഘോഷ് ചാരങ്കാട്ട്, ഭജന സമിതി കൺവീനർ എ.സുദർശൻ , അജി പി അനിഴം, ജൂബി ചെമ്പഴന്തി, ഹണി കുമാർ, ബി.അജിമോൻ , ഉദയൻ കുന്നേൽ എന്നിവർ സംസാരിച്ചു.