അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് പാചകം ചെയ്യിപ്പിച്ചതായി പഞ്ചായത്തംഗത്തിന്റെ പരാതി. നാലാം വാർഡിൽ കഴിഞ്ഞ 19നാണ് സംഭവം നടന്നത്. തരിശുഭൂമി കൃഷിയോഗ്യമാക്കൽ പദ്ധതിയിൽ തൊഴിൽ മസ്റോളിൽ രേഖപ്പെടുത്തിയ ശേഷം പാചകം ചെയ്യിപ്പിച്ചെന്നാണ് പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ നടത്തി വരുന്ന പൊതിച്ചോർ വിതരണത്തിനായാണ് 10 തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് പാചകം ചെയ്യിപ്പിച്ചതെന്ന് പഞ്ചായത്തംഗം എ.കെ.അജയഘോഷ് ഓംബുഡ്സ്മാൻ ഡോ.സജി മാത്യുവിനും, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർക്കും നൽകിയ പരാതിയിൽ പറയുന്നു.