ambala

അമ്പലപ്പുഴ: ബൈക്കിൽ സഞ്ചരിച്ച യുവാവ് കാറിടിച്ച് മരിച്ചു. കൊപ്പാറക്കടവിൽ കോമന വേമ്പൻ കരിവീട്ടിൽ രജീഷ് - ധന്യ ദമ്പതികളുടെ മകൻ രാജുലാൽ (20) ആണ് മരിച്ചത്. കൊപ്പാറക്കടവ്-കട്ടക്കുഴി റോഡിൽ കാരിക്കൽ പാലത്തിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെ ആയിരുന്നു അപകടം. ഒരേദിശയിൽ വന്ന നിയന്ത്രണം തെറ്റിയ കാർ ബൈക്കിൽ തട്ടിയതിനെത്തുടർന്ന് റോഡിൽ വീണ രാജുലാലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രാജുലാൽ ക്രിസ്മസ് അവധിക്ക് എത്തിയതായിരുന്നു. സഹോദരൻ: കിച്ചു.