ambala

അമ്പലപ്പുഴ: ആലുവാ അദ്വൈതാശ്രമത്തിൽ നിന്ന് തുടക്കം കുറിച്ച 91-ാമത് ശിവഗിരി തീർത്ഥാടന സർവമത സമ്മേളന ശതാബ്ദി പദയാത്രയ്ക്ക് പുന്നപ്ര മസ്ജിദ് സൽമായും, മാക്കിയിൽ ട്രസ്റ്റും ഹൃദ്യമായ സ്വീകരണം നൽകി. പീഡിതന്റെ വിമോചന നായകനാണ് ശ്രീനാരായണഗുരു എന്ന് അലിയാർ എം മാക്കിയിൽ സ്വീകരണം ഉദ്ഘാടനം ചെയ്തുക്കൊണ്ട് പറഞ്ഞു. സ്വീകരണത്തിൽ മസ്ജിദ് സൽമായ്ക്കു വേണ്ടി കമാൽ എം.മാക്കിയിൽ, എം. എച്ച്.യൂസഫ് എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റൻ എം.ഡി.സലിം, പദയാത്ര കോ-ഓർഡിനേറ്റർ ചന്ദ്രൻപുളിങ്കുന്ന്, ജനറൽ കൺവീനർ പി.കെ.ബൈജു എന്നിവരുടെ നേതൃത്വത്തിലെത്തിയ പദയാത്രികരെ സ്വീകരിച്ചു. സ്വീകരണ പരിപാടിയിൽ സാദിഖ് എം. മാക്കിയിൽ, നസീർ സലാം, ഷാജി ഗ്രാമദീപം, ഷാജി പള്ളിക്കൂടംവെളി തുടങ്ങി ഒട്ടനവധിപേർ പങ്കെടുത്തു.