
അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷം കേക്ക് മുറിച്ച് എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു.സെന്റ് ജോൺ മരിയ വിയാനി ചർച്ച് ക്വയർ യൂണിറ്റ് വിനോദും സംഘവും ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു.നിയാസ് കൊച്ചുകളം മുഖ്യാതിഥിയായി. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ക്രിസ്സ് സന്ദേശം നൽകി. പി.എ.കുഞ്ഞുമോൻ, എം.സന്തോഷ് കുമാർ, സാലി പുന്നപ്ര ,അമ്പിളി റാവു തുടങ്ങിയവർ സംസാരിച്ചു.ബിനോയി തങ്കച്ചൻ സ്വാഗതം പറഞ്ഞു. ശാന്തി ഭവനിലെ അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണത്തിലും എം.പി പങ്കെടുത്തു.