
മുഹമ്മ: 91ാ മത് ശിവഗിരി തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് അന്നദാനം നൽകുന്നതിനായി ചേർത്തല മണ്ഡലത്തിൽ നിന്ന് സമാഹരിച്ച അരിയും മറ്റു പലചരക്ക്, പച്ചക്കറി വിഭവങ്ങളുമായി വാഹനം പുറപ്പെട്ടു .ഗുരുധർമ്മപ്രചരണ സഭ 244 വിശ്വഗാജി മഠം കിഴക്കേ ഗുരുമന്ദിരം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള വാഹനമാണ് പുറപ്പെട്ടത്. ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം,മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള വിഭവങ്ങളും ശേഖരിച്ച് വാഹനം ശിവഗിരിയിൽ എത്തി.എസ്.നോബി ഫ്ളാഗ് ഓഫ് ചെയ്തു. സഭ ജില്ലാ ട്രഷറർ ആർ.രമണൻ, യുണിറ്റ് രക്ഷാധികാരി സി.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.