ചേർത്തല: ആധാരമെഴുത്ത് അസോസിയേഷൻ ചേർത്തല യൂണിറ്റ് വാർഷികം മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. എസ്.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എം.പി.മധുസൂദനൻ, ട്രഷറർ ഒ.നിസാർ,വി.സോമൻ, ജി.ശശിധരപണിക്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.പത്മകുമാർ (പ്രസിഡന്റ് ),എസ്.സരസൻ (സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു.