ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം. എൽ. എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർ പേഴ്സൺ കെ.കെ.ജയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പി. ജി. സൈറസ്, സജിത സതീശൻ, എസ്. ഹാരിസ്, ശോഭാ ബാലൻ, എ.എസ്.സുദർശനൻ, പി.എസ്.എം.ഹുസൈൻ, കെ.എസ്.രാജേഷ്, ജമാൽ പള്ളാതുരുത്തി, മോഹൻ സി അറവുന്തറ തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയി കൾക്ക്സമ്മാനങ്ങൾ വിതരണം ചെയ്തു. എ.ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.